U FM FB Friends

U FM FB Friends

Share

"A friend is one who....sees your first drop of tear... Catches the second....Stops the third....and turns the fourth into a simle !!!"

വരൂ ...നേരിന്‍റെ പക്ഷത്ത് നിന്ന്‍ നെഞ്ചൂക്കോടെ നമുക്ക് ഒന്നിച്ച് മുന്നേറാം...
കൂടുകാരെ തേടി വന്നു ഞാന് ...... അതിന്നിടയില് കിട്ടുന്ന പുതിയ സൌഹൃദങ്ങളുമൊക്കെയായി കഴിഞ്ഞു പോകുന്ന കാലത്തെ ഓര്‍ത്തു വിലപിക്കാതെ ആരോടും പരാതിയും പരിഭവമും ഇല്ലാതെ

കൊച്ചു കൊച്ചു പിണക്കങള്,അതെനിക്കും ഉണ്ട്.എന്റെ കൂട്ടുകാര്,അവരെനിക്ക് പിണങ്ങുവാന് വേണ്ടിയുള്ളവരാണ്,ഇണങ്ങുവാന് വേണ്ടിയല്ല!ക്ഷമാപണങ്ങള്‍ക്ക് ഞങ്ങള്‍ക്കിടയ...ില് സ്

20/04/2026

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...;

രാത്രി 12 മണിയോടെയാണ് സംഭവം. പെൺകുട്ടി റോഡിലിറങ്ങി നിന്ന് ഫോൺ ചെയ്യുന്നതും പരിസരത്ത് ആരെയും കാണാനില്ലെന്നതും ശ്രദ്ധയിൽ പെട്ടതോടെ RPK 933 കോഴിക്കോട്-പത്തനംതിട്ട കെഎസ്ആർടിസി ബസിലെഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ എന്ന് ഡ്രൈവറും കണ്ടക്ടറും പെൺകുട്ടിയോട് ചോദിച്ചു, ഇല്ലെന്ന് കുട്ടി പറഞ്ഞതോടെ എഞ്ചിൻ ഓഫ് ചെയ്ത് ബന്ധുക്കളെത്തിയിട്ടേ പോകുന്നൊള്ളു എന്ന് അറിയിച്ചു.

ബസ്സിലിരുന്ന ഒരാൾ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് ആള് വരുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടും, വഴിത്തലയ്ക്കൽവാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്. ഒറ്റയ്ക്ക് പാതിരാത്രിയിൽ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകൾ.. ആനവണ്ടി അവൾക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യം രാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മിൽ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാൽ ചങ്കും പറിച്ച് കൂടെ നിൽക്കും- ജുബിൻ ഫേസ്ബുക്കിൽ കുറിച്ചു..

ഇന്നലെ എറണാകുളത്തു നിന്നും വീട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തത് പത്തനംതിട്ടയ്ക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു. വൈറ്റില ഹബ്ബിൽ രാത്രി 9:15നു വരേണ്ട ബസ്സ്‌ എത്തിയപ്പോൾ പത്തര കഴിഞ്ഞിരുന്നു. മുമ്പും സമാന അനുഭവം ഉണ്ടായതിനാൽ നല്ല ദേഷ്യവും തോന്നി. വണ്ടിയിൽ കയറി. മുന്നിലെ ഡോറിനു തൊട്ടു പിന്നിലെ സീറ്റായിരുന്നു എന്റേത്. ആലപ്പുഴ, ചങ്ങനാശ്ശേരി വഴിയാണ് പോകുന്നത്. അരൂർ കഴിഞ്ഞതും ഒന്നു മയങ്ങാൻതുടങ്ങിയപ്പോൾ വണ്ടിയിൽ പാട്ട് മുഴങ്ങി.. അതും 'ദേവദുന്ദുഭി..'! അതോടെ ഉറക്കം പോയി. പിന്നെ ഏഴു സ്വരങ്ങളും, ശ്രീലതികകളും.. എന്നു വേണ്ട എൺപതുകളിലെ ഹിറ്റുകൾ ഓരോന്നായി വന്നപ്പോൾ എന്റെ ഉറക്കം എങ്ങോട്ടോ പോയി. ചേർത്തലയും കഴിഞ്ഞ്, എസ്.എൽ.പുരവും പിന്നിട്ട് കുറെ ചെന്നപ്പോൾ മുൻസീറ്റിലിരുന്ന ഒരു പെൺകുട്ടി ഇറങ്ങാൻ എഴുന്നേറ്റു. അപ്പോൾ സമയം പന്ത്രണ്ടായിരുന്നു. ആ കുട്ടി ഇറങ്ങാൻ നേരം ഡ്രൈവർ ചോദിച്ചു.

വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ..?''

''ഇല്ല.. ഞാൻ വിളിക്കുവാ..'' എന്ന് കുട്ടി

'ചേർത്തല കഴിഞ്ഞപ്പോ വിളിക്കാൻ മേലാരുന്നോ..?''

എന്ന് കണ്ടക്ടറും ചോദിക്കുന്നു. കുട്ടി റോഡിലിറങ്ങി നിന്ന് ഫോൺ ചെയ്യുകയാണ്. അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലാണ് അവളുടെ വീട്. ഈ സമയം ഡ്രൈവർ ബസ്സ്‌ ഒതുക്കിനിർത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒന്നുരണ്ട് KSRTC ജീവനക്കാരും മുൻസീറ്റിലുണ്ടായിരുന്നു. അവരും പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

'അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച് പോകാൻ പറ്റുമോ..? എന്നൊക്കെ അവർ പറയുന്നത് കേൾക്കാം. ബസ്സിലിരുന്ന ഒരാൾ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് ആള് വരുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടും, വഴിത്തലയ്ക്കൽ വാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്. ഒറ്റയ്ക്ക് പാതിരാത്രിയിൽ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകൾ.. ആനവണ്ടി അവൾക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യംരാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മിൽ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാൽ ചങ്കും പറിച്ച് കൂടെ നിൽക്കും.. മനുഷ്യർ എന്ന നിലയിൽ ഏറെ വളർന്നുകഴിഞ്ഞ ഒരു നാടിന്റെ കഥയാണിത്.. എന്റെയും നിങ്ങളുടെയും കഥ. നമ്മുടെ ആനവണ്ടിയുടെയും കൂടി കഥ..

സർവ്വീസ് - കോഴിക്കോട് - പത്തനംതിട്ട

ബോണറ്റ് നമ്പർ - RPK 933

ഡ്രൈവർ - അരുൺകുമാർ

കണ്ടക്ടർ - സുനിൽ

❤️ഗണേശനാണ് മന്ത്രി ✅ആനവണ്ടി യുടെ ചിഹ്നം 🔥🔥❤️

10/03/2026

⚠️ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യൻ എംബസിയുടെ അടിയന്തര അറിയിപ്പ്!

കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കുവൈറ്റിൽ ഫാമിലി വിസിറ്റ് വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ വിവരശേഖരണം ഇന്ത്യൻ എംബസി ആരംഭിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഇന്ത്യക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും ആവശ്യമായ സഹായം നൽകാനും വേണ്ടിയാണ് ഈ നടപടി.

ഇതിനായി ഇന്ത്യൻ എംബസി പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. കുവൈറ്റിൽ ഇപ്പോൾ വിസിറ്റ് വിസയിൽ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഈ ലിങ്ക് വഴി അവരുടെ വിവരങ്ങൾ സമർപ്പിക്കണമെന്ന് എംബസി അറിയിച്ചു.

📌 ആർക്കൊക്കെ രജിസ്റ്റർ ചെയ്യണം?
നിലവിൽ കുവൈറ്റിൽ ഫാമിലി വിസിറ്റ് വിസ അല്ലെങ്കിൽ മറ്റ് വിസിറ്റ് വിസകളിൽ എത്തിയിരിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

📌 നൽകേണ്ട പ്രധാന വിവരങ്ങൾ:

• പാസ്‌പോർട്ട് നമ്പർ

• വിസയുടെ കാലാവധി (Expiry date)

• കുവൈറ്റിലെ നിലവിലെ താമസസ്ഥലം

• ഫോൺ നമ്പർ / കോൺടാക്ട് ഡീറ്റെയിൽസ്

• സ്പോൺസറിന്റെ വിവരങ്ങൾ (ഉണ്ടെങ്കിൽ)

📌 ഈ രജിസ്ട്രേഷൻ എന്തിന്?

ഈ വിവരശേഖരണം വഴി:

• അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ വേഗത്തിൽ കണ്ടെത്താനും സഹായിക്കാനും കഴിയും

• വിസ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും

• നിയമപരമായ പ്രശ്നങ്ങളിൽപ്പെടാതെ പ്രവാസികളെ സംരക്ഷിക്കാൻ സഹായകരമാകും

📢 അതിനാൽ കുവൈറ്റിൽ വിസിറ്റ് വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

🔁 ഈ പ്രധാനപ്പെട്ട വിവരം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ, പ്രത്യേകിച്ച് കുവൈറ്റിൽ വിസിറ്റ് വിസയിൽ എത്തിയിരിക്കുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും.

13/02/2026

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

22/12/2025

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒരു ബ്ലേഡും സ്‌ട്രോയും കൊണ്ട് ഡോക്ടർമാർ തിരികെ വിളിച്ചത് പൊലിഞ്ഞുപോയേക്കാവുന്ന ഒരു ജീവൻ! ❤️🩺

റോഡിൽ ചോരയിൽ കുളിച്ച്, ശ്വാസമെടുക്കാനാകാതെ പിടയുന്ന യുവാവ്... ചുറ്റും കൂടിനിൽക്കുന്നവരുടെ നിസ്സഹായത... ആശുപത്രിയിലെത്തിക്കാൻ പോലും സമയമില്ലാത്ത ആ നിമിഷം! അവിടെയാണ് ദൈവത്തെപ്പോലെ ആ മൂന്ന് ഡോക്ടർമാർ അവതരിച്ചത്.

എറണാകുളം ഉദയംപേരൂരിലെ റോഡരികിൽ നടന്നത് അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസനാളം അടഞ്ഞ് 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന അവസ്ഥയിലായിരുന്നു ബൈക്ക് യാത്രക്കാരനായ ലിനീഷ്.

ആ വഴിയെത്തിയ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ (ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ), ഡോ. മനൂപ് (കോട്ടയം മെഡിക്കൽ കോളേജ്) എന്നിവർക്ക് മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രി വരെ കാത്തിരുന്നാൽ ആ ജീവൻ നഷ്ടപ്പെടും.

പിന്നെ നടന്നത് മനോധൈര്യത്തിന്റെ അടിയന്തര ശസ്ത്രക്രിയ! 🚑
കയ്യിൽ സർജിക്കൽ ഉപകരണങ്ങളില്ല. നാട്ടുകാർ ഓടിപ്പോയി വാങ്ങിക്കൊടുത്ത ഒരു ഷേവിങ്ങ് ബ്ലേഡും, ഫ്രൂട്ടി കുടിക്കുന്ന സ്‌ട്രോയും! 🥤

റോഡരികിൽ വെച്ച് ബ്ലേഡ് കൊണ്ട് ശ്വാസനാളം തുറന്ന്, സ്‌ട്രോ അതിലേക്ക് കടത്തിവിട്ട് അവർ ആ യുവാവിന് ശ്വാസം നൽകി. നാട്ടുക്കാരും പോലീസും മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് വെളിച്ചം നൽകി കൂടെ നിന്നു.

വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആ യുവാവിന്റെ ജീവൻ സുരക്ഷിതമായിരുന്നു. പ്രിയപ്പെട്ട ഡോക്ടർമാർക്ക് ബിഗ് സല്യൂട്ട് 🫡. കണ്മുന്നിൽ കണ്ട ജീവനെ കൈവിടാതെ പോരാടിയ നിങ്ങളാണ് യഥാർത്ഥ ഹീറോകൾ!

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ.. നന്മയുള്ള മനുഷ്യർ ഇത് അറിയട്ടെ.. ❤️

03/12/2025
18/09/2025

ച്യൂയിഗം തൊണ്ടയിൽ കുടുങ്ങി, മരണത്തിന്റെ വക്കിൽ നിന്നും ആ കുഞ്ഞിനെ രക്ഷിച്ച ദൈവധൂതർ ഇവരാണ് ❣️, അന്ന് സംഭവിച്ചതിനെ കുറിച്ച് മനസ് തുറക്കുന്നു

ചൂയിഗം തൊണ്ടയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ച 3 ദൈവദൂതന്മാർ ഇവരാണ്. നിയാസ് , ഇസ്മായിൽ , ജാഫർ , ❣️

ഇവരുടെ സമയോചിതമായ ഇടപെടൽ ആണ് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് യുവാക്കൾ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഇന്നലെ ഞങ്ങളെല്ലാരും ഒന്നിച്ചു നിൽക്കുമ്പോൾ പെൺകുട്ടി ഞങ്ങളെ വിളിച്ചിട്ട് അസ്വസ്ഥത കാണിച്ചു.

കുഞ്ഞിന് ശ്വാസം കിട്ടാതെ വന്ന് കണ്ണൊക്കെ തള്ളി വന്നിരുന്നു , എന്തോ കുടുങ്ങി എന്ന് അപ്പോഴേ മനസിലായി , അപ്പൊ തന്നെ കുട്ടിയെ എടുത്ത് പുറത്തു തട്ടികൊടുത്തു , കുറച്ചു നേരം തട്ടിയപ്പോൾ ചൂയിഗം തെറിച്ചു പോയി.

അപ്പോഴാണ് മനസിലായത് കുടുങ്ങിയത് ചൂയിങ് ഗം ആയിരുന്നു എന്ന് ആണ് യുവാക്കൾ പറയുന്നത്.

തങ്ങൾ ഇതൊന്നും വൈറലാവാൻ ചെയ്തതല്ല , കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന് മാത്രേമേ ഉണ്ടായിരുന്നുള്ളു എന്നും ചെറുപ്പക്കാർ പറയുന്നു.

എന്തായാലും ദൈവദൂതൻ എന്നാണ് ഈ ചെറുപ്പക്കാരെ സോഷ്യൽ മീഡിയ വിളിക്കുന്നത്.

അതേസമയം ആ കുഞ്ഞിനും ഒരു കയ്യടി അർഹിക്കുന്നുണ്ട്. ആ കുഞ്ഞ് തക്ക സമയത്തു സഹായം ചോദിച്ചത് കൊണ്ട് ആണ് യുവാക്കൾക്ക് കാര്യം മനസിലായത് .

സഹായം ചോദിക്കാൻ തോന്നിയ തീരുമാനത്തിന് കയ്യടി അർഹിക്കുന്നുണ്ട്.

11/09/2025

മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മറ്റൊരു ഹൃദയയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മുടെ നാട്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസക് ജോർജിൻ്റെ ഹൃദയം എറണാകുളം സ്വദേശി അജിന് വിജയകരമായി എത്തിച്ചു നൽകിയിരിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഹൃദയം വഹിച്ചുകൊണ്ടുള്ള യാത്ര സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് വഴിയാണ് പൂർത്തിയാക്കിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയവും വൃക്കകളും ഉൾപ്പെടെ 6 അവയവങ്ങൾ ദാനം ചെയ്യാൻ ഐസക്കിന്റെ ബന്ധുക്കള്‍ മുന്നോട്ടുവന്നതോടെയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തിന് തുടക്കമാവുന്നത്. അവയവദാനത്തിന് ഐസക്ക് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നത് നമുക്കേവർക്കും പ്രചോദനപരമായ കാര്യമാണ്. കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവയും ദാനം ചെയ്‌ത് 2 പേർക്ക് കാഴ്ചയും നാലുപേർക്ക് പുതുജീവനും പകർന്നുനൽകി അദ്ദേഹം അനശ്വരനായിരിക്കുകയാണ്. ഐസക് ജോർജിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

08/09/2025

കേര മഴവില്ല് - 2025
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ എല്ലാവർഷവും നടത്തുന്ന കുട്ടികളുടെ ചിത്രരചന മത്സരം ഈ വർഷവും 'മഴവില്ല് - 2025', സെപ്റ്റംബർ മാസം 19ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് ഉച്ചയ്ക്ക് 3.30 മുതൽ നടത്തപ്പെടുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് 'കേര' നടത്തുന്ന ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്. സൗജന്യ രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടുക - 65557002, 60706276, 94079775, 90063786.

Want your business to be the top-listed Media Company in Kuwait City?
Click here to claim your Sponsored Listing.

Address


Street 100
Kuwait City
85600